നൈജീരിയയില്‍ പോലിസ് നടപടികള്‍ക്കെതിരേ പ്രതിഷേധം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Update: 2020-10-13 02:39 GMT

ലാഗോസ്: നൈജീരിയയില്‍ പോലീസിനെതിരായ ഏറ്റുമുട്ടലിനിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ലഗോസിലാണ് സംഭവം. പോലീസിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടന്നതോടെ ഏറ്റുമുട്ടലിലേക്ക് കലാശിക്കുകയായിരുന്നു. ഒരു സാധാരണക്കാരനും ഒരു പോലിസ് ഉദ്യോഗസ്ഥനുമാണ് പ്രതിഷേധത്തിനിടെ കൊല്ലപെട്ടത്.

വ്യാജ കേസുകളില്‍ പെടുത്തി അറസ്റ്റ് ചെയ്യുന്നതിനെതിരെയും കസ്റ്റഡി മരണങ്ങള്‍ക്കുമെതിരെയാണ് പ്രതിഷേധം. സമാനമായ സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ജനങ്ങളുടെ ആവശ്യം തള്ളിയതും കുറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും ചെയ്തതോടെ പോലീസിനെതിരായ നിലപാട് ജനങ്ങള്‍ കടുപ്പിക്കുകയായിരുന്നു. പ്രകടനക്കാര്‍ക്ക് നേരെ ബുള്ളറ്റുകള്‍ ഉപയോഗിക്കുന്നതിനെ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ സഹായി അപലപിച്ചു.

199ലാണ് ലാഗോസില്‍ പ്രത്യേക ആന്റി റോബറി സ്‌ക്വാഡ് രൂപീകരിച്ചത്. തുടക്കത്തില്‍ 15 അംഗങ്ങളുള്ള ഒരു സംഘമായാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. നൈജീരിയയില്‍ ഉണ്ടാവുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ പലരും 18 നും 35 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് മനുഷ്യാവകാശ സംഘടന അറിയിച്ചു. 182 ദശലക്ഷം ജനസംഖ്യയുള്ള നൈജീരിയയിലെ ജനസംഖ്യയുടെ പകുതിയോളം 30 വയസ്സിന് താഴെയുള്ളവരാണ്, ലോകത്തിലെ ഏറ്റവും വലിയ ചെറുപ്പക്കാരുടെ കേന്ദ്രങ്ങളിലൊന്നാണ്.