കര്‍ണാടകയെ തോല്‍പ്പിച്ച് മണിപ്പൂര് സെമിയില്‍

Update: 2022-04-23 12:37 GMT

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂര് സെമിയില്‍. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കര്‍ണാടകയെ തോല്‍പ്പിച്ചാണ് സെമി പ്രവേശം. മണിപ്പൂരിനായി ലൂന്‍മിന്‍ലെന്‍ ഹോകിപ് ഇരട്ടഗോള്‍ നേടി. സോമിഷോണ്‍ ഷിറക്ിന്റെ വകയാണ് ഒരു ഗോള്‍. നാല് മത്സരങ്ങളി്ല്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റുമായി മണിപ്പൂരാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി നാല് പോയിന്റാണ് കര്‍ണാടകയ്ക്ക് ഉള്ളത്. 25 ന് ഗുജറാത്തിന് എതിരെയാണ് കര്‍ണാടകയുടെ അവസാന മത്സരം.

ആദ്യ പകുതി

കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ആദ്യ ഇലവനില്‍ ഒരു മാറ്റവുമായി ആണ് മണിപ്പൂര്‍ ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മണിപ്പൂര് കര്‍ണാടകന്‍ ഗോള്‍മുഖത്തേക്ക് അറ്റാക്കിംങ് ആരംഭിച്ചു. തുടരെ അവസരങ്ങള്‍ ലഭിച്ച മണിപ്പൂരിന് ലക്ഷ്യം കണ്ടെത്താനായില്ല. ഇടവേളയില്‍ കര്‍ണാടകയ്ക്കും അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 19 ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് എടുത്തു. വലതു വിങ്ങില്‍ നിന്ന് കര്‍ണാടകന്‍ പ്രതിരോധ താരം ദര്‍ശന്‍ വരുത്തിയ പിഴവില്‍ സോമിഷോണ്‍ ഷിറകിന് ലഭിച്ച പന്ത് ബോക്‌സിലേക്ക് നല്‍കി. ബോക്‌സില്‍ രണ്ട് പ്രതിരോധ നിരക്കാരുടെ ഇടയില്‍ നിന്നിരുന്ന ലൂന്‍മിന്‍ലെന്‍ ഹോകിപ് ഗോളാക്കി മാറ്റി. 30 ാം മിനുട്ടില്‍ കര്‍ണാടകയ്ക്ക് അവസരം ലഭിച്ചു ബോക്‌സിന് മുമ്പില്‍ നിന്ന് നടത്തിയ നീക്കത്തില്‍ ലഭിച്ച പന്ത് സുലൈമലൈ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും മണിപ്പൂര്‍ ഗോള്‍കീപ്പര്‍ തട്ടിഅകറ്റി. 34 ാം മിനുട്ടില്‍ മണിപ്പൂരിന് അടുത്ത അവസരം. മധ്യനിരയില്‍ നിന്ന് സുധീര്‍ ലൈതോന്‍ജം നല്‍കിയ പാസ് സ്വീകരിച്ച ങ്ഗുല്‍ഗുലാന്‍ സിങ്‌സിട് പോസ്റ്റിലേക്ക് അടിച്ചു. ഗോള്‍കീപ്പറെ മറികടന്ന പന്ത് ഗോള്‍പോസ്റ്റില്‍ തട്ടി. 42 ാം മിനുട്ടില്‍ മണിപ്പൂര്‍ ലീഡ് രണ്ടാക്കി. വലത് വിങ്ങിലൂടെ ബോളുമായി മുന്നേറിയ ലൂന്‍മിന്‍ലെന്‍ ഹോകിപ് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി ഒറ്റയാന്‍ മുന്നേറ്റത്തിനൊടുവില്‍ ഗോളാക്കി മാറ്റുകയായിരുന്നു. 44 ാം മിനുട്ടില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. വലതു വിങ്ങിലൂടെ മുന്നേറിയ സോമിഷോണ്‍ ഷിറക് അടിച്ച പന്ത് കര്‍ണാടകന്‍ ഗോള്‍കീപ്പര്‍ ജയന്ത്കുമാര്‍ തട്ടിയെങ്കിലും തുടര്‍ന്ന് കിട്ടയ അവസരം സോമിഷോണ്‍ ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതി

രണ്ടാം പകുതിയില്‍ കര്‍ണാടകയുടെ മുന്നേറ്റമാണ് കണ്ടത്. ഇടവേളയില്‍ കര്‍ണാടകയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 65 ാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്ന് പകരക്കാരനായി എത്തിയ കര്‍ണാടകന്‍ താരം ആര്യന്‍ അമ്ല നല്‍കിയ പാസ് സുധീര്‍ കൊട്ടികല നഷ്ടപ്പെടുത്തി.

Tags:    

Similar News