കാസര്‍കോട് കേന്ദ്രസര്‍വകലാശാല സെമിനാറില്‍ സംഘപരിവാര മയം

Update: 2019-11-23 08:04 GMT

കാസര്‍കോഡ്: പെരിയയിലെ കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ സംഘപരിവാര അനുകൂലികളെ തിരുകിക്കയറ്റി. ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍സ് ആന്റ് പോളിസി സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി നവംബര്‍ 26, 27 തിയ്യതികളില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാറിലാണ് സംഘപരിവാര അനുകൂലികളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 'ഭരണഘടനയും ജനാധിപത്യവും: 70 വര്‍ഷത്തെ അനുഭവങ്ങള്‍' എന്ന പ്രമേയത്തില്‍ നടത്തുന്ന സെമിനാറില്‍ ടെക്‌നിക്കല്‍ സെഷനിലെ ആദ്യ വിഷയാവതരണം നടത്തുന്നത് സംഘപരിവാര നേതാവും ജനം ടിവിയിലെ അവതാരകനുമായ ടി ജി മോഹന്‍ദാസാണ്. തുടര്‍ന്നുള്ള സെഷനുകളില്‍ സംബന്ധിക്കുന്നത് മുന്‍ ഡിജിപിമാരായ ടി പി സെന്‍കുമാര്‍, ജേക്കബ് തോമസ്, ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന വിഷയത്തില്‍ ജനം ടിവി ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു എന്നിവരാണു സംസാരിക്കുന്നത്.



    രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ സംഘപരിവാരം പിടിമുറുക്കുന്നതിനെതിരേ ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ളവയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടയിലാണ് പെരിയയിലെ കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയുടെ ദ്വിദിന സെമിനാറില്‍ നിരന്തര വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ സംസാരിക്കാനെത്തുന്നത്.




Tags: