ബ്രാഹ്മണ്യവല്‍കരണം ശക്തമാവുന്നു; പാഠപുസ്തകങ്ങളില്‍ സ്ത്രീകളെ കുറിച്ച് സങ്കുചിത വീക്ഷണങ്ങള്‍

സ്ത്രീയെ എല്ലാകാലത്തും ചൂഷണം ചെയ്യുന്ന ബ്രാഹ്മണിക്കല്‍ വീക്ഷണമാണ് പാഠം അവതരിപ്പിക്കുന്നതെന്നും എസ്എഫ്‌ഐ ആരോപിച്ചു.

Update: 2021-02-26 09:11 GMT

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം വിദ്യാഭ്യാസ രംഗത്തെ കാവി വല്‍ക്കരണം ശക്തിപ്പെടുന്നു. എന്‍സിടിഇ പാഠപുസ്തകങ്ങളിലൂടെ ബ്രാഹ്മണ്യ വീക്ഷണങ്ങളാണ് വിദ്യാര്‍ഥികളില്‍ എത്തിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ബ്രാഹ്മണ്യ വീക്ഷണത്തില്‍ ഊന്നിയുള്ള ലിംഗ വിവേചനത്തേയും പുരുഷാധിപത്യത്തേയും പ്രോല്‍സാഹിപ്പിക്കുന്ന പാഠഭാഗങ്ങളാണ് പഠിപ്പിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

പാഠപുസ്തകങ്ങളും സ്ഥാപനങ്ങളെയും കാവിവല്‍ക്കരിക്കുന്നതിന്റെ അപകടകരമായ അവസ്ഥയിലാണ് രാജ്യമെന്ന് എസ്എഫ്‌ഐ പറഞ്ഞു.

എന്‍സിടിഇ പാഠപുസ്തകത്തിലെ 'വാസുകി കാ പ്രഷ്‌ന' എന്ന അധ്യായം ചൂണ്ടിക്കാട്ടിയാണ് എസ്എഫ്‌ഐ പ്രതിഷേധം. ഭര്‍ത്താവിനെ സേവിക്കുകയാണ് സ്ത്രീയുടെ ഏക ഉത്തരവാദിത്വമെന്ന് പഠിപ്പിക്കുന്ന പാഠഭാഗം ബ്രാഹ്മണിക്കല്‍ ജീവിത വീക്ഷണമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി. ബ്രാഹ്മണ ലോകവീക്ഷണത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഹീനമായ പദ്ധതി ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.

കുടുംബത്തിലും സമൂഹത്തിലും ഭരണകൂടത്തിലും അധികാരമില്ലാത്ത സ്ത്രീയെ എല്ലാകാലത്തും ചൂഷണം ചെയ്യുന്ന ബ്രാഹ്മണിക്കല്‍ വീക്ഷണമാണ് പാഠം അവതരിപ്പിക്കുന്നതെന്നും എസ്എഫ്‌ഐ ആരോപിച്ചു.

പുരുഷാധിപത്യവും ബ്രാഹ്മണ്യവും കൈകോര്‍ത്തുപോകുന്ന അവസ്ഥയാണുള്ളത്. ലിംഗ സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢവും ആസൂത്രിതവുമായ നീക്കമാണിതെന്നും എസ്എഫ്‌ഐ ആരോപിച്ചു.

എന്‍സിടിഇ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന പാഠപുസ്തകങ്ങളില്‍ ഇത്തരം ഒളിച്ചുകടത്തലുകള്‍ അനുവദിക്കാനാവില്ലെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

Tags:    

Similar News