ശ്രീശാന്തിന്റെ വിലക്ക് ഏഴുവര്‍ഷമായി ബിസിസിഐ കുറച്ചു; അടുത്ത വര്‍ഷം ആഗസ്തില്‍ വിലക്ക് അവസാനിക്കും

ഇതോടെ അടുത്തവര്‍ഷം ആഗസ്തില്‍ ശ്രീശാന്തിന്റെ വിലക്കില്ലാതാവും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്നാരോപിച്ച് 2013 ആഗസ്തിലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.

Update: 2019-08-20 11:05 GMT

മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ഒത്തുകളി ആരോപണത്തില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴുവര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി കെ ജെയ്ന്‍ ഉത്തരവിറക്കി. ഇതോടെ അടുത്തവര്‍ഷം ആഗസ്തില്‍ ശ്രീശാന്തിന്റെ വിലക്കില്ലാതാവും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്നാരോപിച്ച് 2013 ആഗസ്തിലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.

ഒപ്പം സഹതാരങ്ങളായ അജിത് ചാണ്ഡിലയേയും അങ്കിത് ചവാനേയും ബിസിസിഐ വിലക്കിയിരുന്നു. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹരജിയില്‍ ഇടപെട്ട സുപ്രിംകോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമതീരുമാനം ബിസിസിഐയ്ക്ക് വിടുകയായിരുന്നു. എന്തുനടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐയ്ക്ക് സുപ്രിംകോടതി മൂന്നുമാസത്തെ സമയവും അനുവദിച്ചു. ഈ മൂന്നുമാസം അവസാനിച്ചതോടെയാണ് ബിസിസിഐ തീരുമാനം വ്യക്തമാക്കിയത്. 

Tags:    

Similar News