പുടിന്‍ പുറത്താക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷം റഷ്യന്‍ ഗതാഗത മന്ത്രിയെ മരിച്ച നിലയില്‍ കണ്ടെത്തി
മോസ്‌കോ:റഷ്യയുടെ മുന്‍ ഗതാഗത മന്ത്രി റോമന്‍ സ്റ്റാരോവോയിറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റഷ്യയുടെ അന്വേഷണ സമിതി റിപോര്‍ട്ട് ചെയ്തു. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഇന്നലെയാണ് വ്ളാഡിമിര്‍ പുടിന്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയത്. സ്റ്റാരോവോയിറ്റിനെ പുറത്താക്കിയതിന് വ്യക്തമാക്കിയ കാരണം നല്‍കിയിട്ടില്ല. എന്നാല്‍ താമസിയാതെ തന്നെ ഡെപ്യൂട്ടി ഗതാഗത മന്ത്രി ആന്‍ഡ്രി നികിറ്റിനെ അദ്ദേഹത്തിന് പകരക്കാരനായി പ്രഖ്യാപിച്ചു.
2024 മെയ് മാസത്തിലാണ് സ്റ്റാരോവോയിറ്റ് ഗതാഗത മന്ത്രിയായി നിയമിതനായത്.അതിനുമുമ്പ്, 2024 മെയ് വരെ ഏകദേശം ആറ് വര്‍ഷത്തോളം കുര്‍സ്‌ക് മേഖലയുടെ ഗവര്‍ണറായി സ്റ്റാരോവോയിറ്റ് സേവനമനുഷ്ഠിച്ചിരുന്നു.