റഷ്യയ്ക്കെതിരേ സൈബര്‍ ആക്രമണം; പുടിന്റെ ഓഫിസ് വെബ്സൈറ്റ് ഹാക്ക് ചെയ്തു
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഓഫീസ് വെബ്‌സൈറ്റ് ക്രെംലിന്‍ ( Kremlin.ru ) ഉള്‍പ്പെടെ ഏഴ് വെബ്‌സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തനഹരിതമായത്.
മോസ്‌കോ: റഷ്യയ്‌ക്കെതിരേ സൈബര്‍ ആക്രമണം. റഷ്യന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി യുക്രെയ്ന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഓഫീസ് വെബ്‌സൈറ്റ് ക്രെംലിന്‍ ( Kremlin.ru ) ഉള്‍പ്പെടെ ഏഴ് വെബ്‌സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തനഹരിതമായത്. പ്രസിഡന്റ് ഓഫീസ് വെബ്‌സൈറ്റിന് പുറമേ നിരവധി സര്‍ക്കാര്‍ വകുപ്പുകളുടേയും റഷ്യന്‍ മാധ്യമളുടേയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു.
ഏതാനും ടെലിവിഷന്‍ ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഉക്രേനിയന്‍ ഗാനങ്ങള്‍ സംപ്രേഷണം ചെയ്തതായും യുക്രെയ്ന്റെ ടെലികോം ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമസ്ഥാപനമായ 'ദി കീവ് ഇന്‍ഡിപെന്‍ഡന്റ്' ട്വീറ്റ് ചെയ്തു.