റഷ്യന്‍ കൊവിഡ് വാക്‌സിന്‍ രണ്ടാം ഘട്ടം ഇന്ത്യയില്‍ പരീക്ഷിക്കാന്‍ അനുമതി
റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(ആര്‍ഡിഐഎഫ്) ആണ് റഷ്യക്ക് പുറത്ത് സ്പുട്നിക് വാക്സിന്‍ വിതരണം ചെയ്യുന്നത്.
മോസ്‌കോ: റഷ്യ വികസിപ്പിച്ച സ്പുട്‌നിക്-5 കൊവിഡ് വാക്‌സിന്‍ രണ്ടാംഘട്ടം പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(ആര്‍ഡിഐഎഫ്) ആണ് റഷ്യക്ക് പുറത്ത് സ്പുട്നിക് വാക്സിന്‍ വിതരണം ചെയ്യുന്നത്.
ഡോ. റെഡ്ഡീസ് ലാബോറട്ടറി ലിമിറ്റഡാണ് ഇന്ത്യയില്‍ പരീക്ഷണം നടത്തുക. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, അനുമതി ലഭിച്ചതിന് ശേഷമുള്ള മരുന്നുവിതരണം എന്നിവ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് നടത്തും.പുതിയ കരാര്‍ പ്രകാരം, രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ട പരീക്ഷണമാണ് ഇന്ത്യയില്‍ നടത്തുകയെന്നും 1,500 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്നും ആര്‍ ഡി ഐ എഫ് വ്യക്തമാക്കി. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നംഘട്ട പരീക്ഷണം 1,400 പേരിലുമാണ് നടത്തുക.
നേരത്തെ, ഇന്ത്യയില്‍ സ്പുട്നിക്-5ന്റെ വലിയ അളവിലുള്ള പരീക്ഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡിസിജിഐ അനുമതി നിഷേധിക്കുകയായിരുന്നു. റഷ്യയില്‍ വാക്‌സിന്‍ആറെ ക്ലിനിക്കല്‍ പരീക്ഷണം വളരെ കുറച്ച് പേരിലാണ് മാത്രമാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അനുമതി നിഷേധിച്ചത്.
ആഗസ്ത് 11നാണ് സ്പുട്നിക്-5 വാക്സിന്‍ രജിസ്റ്റ് ചെയ്തത്. ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണു വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു പ്രതിരോധശേഷി വര്‍ധിച്ചതായും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അവകാശപ്പെട്ടിരുന്നു.
