റഷ്യക്ക് ഒളിംപിക്‌സിനും ലോകകപ്പിനും വിലക്ക്

നാല് വര്‍ഷത്തേക്കാണ് റഷ്യയെ ഡോപ്പിങ് ഏജന്‍സി വിലക്കിയിരിക്കുന്നത്. 2020ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സും 2022ലെ ഖത്തര്‍ ഒളിംപിക്‌സും 2022ലെ വിന്റര്‍ ഗെയിംസും ഇതോടെ റഷ്യയ്ക്ക് നഷ്ടമാവും.

Update: 2019-12-09 13:55 GMT

ഹേഗ്: വേള്‍ഡ് ഡോപ്പിങ് ഏജന്‍സിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് റഷ്യക്ക് ടോക്കിയോ ഒളിംപ്കിസിനും ഖത്തര്‍ ലോകകപ്പിനും വിലക്ക്. നാല് വര്‍ഷത്തേക്കാണ് റഷ്യയെ ഡോപ്പിങ് ഏജന്‍സി വിലക്കിയിരിക്കുന്നത്.2020ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സും 2022ലെ ഖത്തര്‍ ഒളിംപിക്‌സും 2022ലെ വിന്റര്‍ ഗെയിംസും ഇതോടെ റഷ്യയ്ക്ക് നഷ്ടമാവും . എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പില്‍ റഷ്യക്ക് പങ്കെടുക്കാം.

യൂറോ കപ്പിനെ വാഡാ ഒരു പ്രധാന ടൂര്‍ണ്ണമെന്റായി പരിഗണിച്ചിട്ടില്ല. വാഡയുടെ വിലക്കിനെതിരേ റഷ്യയ്ക്ക് 21 ദിവസത്തിനുള്ള അപ്പീല്‍ നല്‍കാം. നാലു വര്‍ഷത്തിനിടയില്‍ റഷ്യയ്ക്ക് പുറമെ നടക്കുന്ന ഒരു പ്രധാന ടൂര്‍ണ്ണമെന്റില്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. ഒരു ടൂര്‍ണ്ണമെന്റിലും റഷ്യന്‍ പതാക ഉപയോഗിക്കാന്‍ പാടില്ല. 2019 ജനുവരിയിലാണ് റഷ്യ ഡോപ്പിങ് ഏജന്‍സിക്ക് തെറ്റായ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റഷ്യന്‍ താരങ്ങള്‍ക്ക് അവരുടെ രാജ്യത്ത് നടക്കുന്ന ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കാം. കൂടാതെ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി റഷ്യ താരങ്ങള്‍ക്ക് കളിക്കാം.


Tags:    

Similar News