മട്ടന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Update: 2020-09-02 11:32 GMT

കണ്ണൂര്‍: മട്ടന്നൂരിനു സമീപം എടവേലിക്കലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു. എടവേലിക്കലെ രമ്യാ നിവാസില്‍ പി രഞ്ജിത്തി(29)നാണ് വെട്ടേറ്റത്. ഇരുകൈകള്‍ക്കും വെട്ടേറ്റ രഞ്ജിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു സംഘം സിപിഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നു ബിജെപി മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ടവേര കാര്‍ അടിച്ചുതകര്‍ത്തതായും പരാതിയുണ്ട്. സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ മട്ടന്നൂര്‍ പോലിസ് കേസെടുത്തു.

RSS worker attacked in Mattannur




Tags:    

Similar News