മുസ്‌ലിംകള്‍ക്കെതിരേ ആര്‍എസ്എസ്സിന്റെ കൊലവിളി റാലി; കുന്നംകുളത്ത് പോപുലര്‍ ഫ്രണ്ട് നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം
മുസ്‌ലിം സമുദായത്തിന് നേരെ നിരന്തരം കൊലവിളി ഉയര്‍ത്തുന്ന ആര്‍എസ്എസ്സിനെ നിലയ്ക്ക് നിര്‍ത്താന്‍ അധികാരികള്‍ക്ക് കഴിയില്ലയെങ്കില്‍ ജനകീയ പ്രതിരോധത്തിന് പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കുമെന്ന് പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ല പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍ പറഞ്ഞു
കുന്നംകുളം: ഇന്നലെ കുന്നംകുളം ടൗണില്‍ ആര്‍എസ്എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഇസ്‌ലാമിനെയും മുസ്‌ലിംകളേയും വര്‍ഗീയവല്‍ക്കരിച്ച് കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കുന്നംകുളം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം ടൗണില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ല പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം സമുദായത്തിന് നേരെ നിരന്തരം കൊലവിളി ഉയര്‍ത്തുന്ന ആര്‍എസ്എസ്സിനെ നിലയ്ക്ക് നിര്‍ത്താന്‍ അധികാരികള്‍ക്ക് കഴിയില്ലയെങ്കില്‍ ജനകീയ പ്രതിരോധത്തിന് പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിവിഷന്‍ സെക്രട്ടറി മുഹ്‌സിന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ല കമ്മിറ്റി അംഗം ആര്‍ വി ഷഫീര്‍ ഡിവിഷന്‍ പ്രസിഡന്റ് സലിം പഴുന്നാന സംസാരിച്ചു.
ആലപ്പുഴയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് ഒരു മതവിഭാഗത്തിനെതിരേ കൊലവിളി ഉയര്‍ന്നത്. 'നിസ്‌കാരത്തിന് തൊപ്പി ധരിക്കാന്‍, തലകള്‍ പലതും കാണില്ല. കണ്ടോ കണ്ടോ വടി കണ്ടോ, കൊടികള്‍ കെട്ടിയ വടി കണ്ടോ?. വടികള്‍ പലതും വടിവാളായാല്‍'. എന്ന് തുടങ്ങി ഒരു മത വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആര്‍എസ്എസ് പ്രകടനത്തില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യങ്ങള്‍.
സാമൂഹിക അന്തരീക്ഷം സംഘര്‍ഷപരിതമാക്കി വര്‍ഗീയ കലാപത്തിന് ലക്ഷ്യമിട്ടുള്ളതായിരുന്നു ആര്‍എസ്എസ് പ്രകടനം. ബിജെപി നേതാവ് കൊല്ലപ്പെട്ടതിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ മുദ്രാവാക്യം വിളിച്ചതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നിരുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത്. അതിന്റെ പേരില്‍ ആര്‍എസ്എസ് മുസ്‌ലിംകള്‍ക്കെതിരേ പ്രകടനം നടത്തുന്നത് എന്തിനാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യമുയര്‍ന്നു.
നേരത്തെ തലശ്ശേരിയില്‍ ആര്‍എസ്എസ് സമാനമായ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തിയിരുന്നു. 'നമസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല' തുടങ്ങി മുസ് ലിംകള്‍ക്കെതിരേ കലാപാഹ്വാനം ചെയ്യുന്നതായിരുന്നു തലശ്ശേരിയിലെ സംഘപരിവാര്‍ പ്രകടനം. സിപിഎം നടത്തിയ കൊലക്കെതിരേ നടത്തിയ പ്രകടനത്തിലാണ് യാതൊരു പ്രകോപനവുമില്ലാതെ മുസ്‌ലിംകള്‍ക്കെതിരേ കൊലവിളി നടത്തിയത്. അതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പോലിസ് കേസെടുക്കാന്‍ തയ്യാറായി. എന്നാല്‍, കുന്നംകുളത്ത് ഇന്നലെ നടന്ന പ്രകടനത്തിനെതിരേ പോലിസ് ഇതുവരെ കേസെടുത്തിട്ടില്ല.

