കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്എസ് നേതാക്കള്‍

Update: 2022-02-02 18:19 GMT

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായി ആര്‍എസ്എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സമ്പര്‍ക്ക പ്രമുഖ് എ ജയകുമാറും സംഘവുമാണ് കൂടിക്കാഴ്ച നടത്തിയത്. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയും പങ്കെടുത്തു.

ആര്‍എസ്എസ് സംഘചാലക് ഡോ.എം യോഗേഷ്, സമ്പര്‍ക്ക പ്രമുഖ് മിഥുന്‍ മോഹന്‍, കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഈപ്പന്‍ ചെറിയാന്‍ എന്നിവരും സന്നിഹിതരായിരുന്നു. ദേവലോകം അരമനയില്‍ ഖബറടങ്ങിയിരിക്കുന്ന പിതാക്കന്‍മാരുടെ ഖബറുകള്‍ സംഘം സന്ദര്‍ശിക്കുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.

Tags:    

Similar News