സംസ്ഥാന പോലിസില്‍ ആര്‍എസ്എസ് സ്വാധീനമെന്ന് എം എം ഹസന്‍

Update: 2021-03-28 02:48 GMT

തിരുവനന്തപുരം: സംസ്ഥാന പോലിസില്‍ ആര്‍എസ്എസ് ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഹസന്റെ പരാമര്‍ശം. പോലിസ് സംഘപരിവാര്‍ അനുകൂല സമീപനമെടുക്കുന്നതിന് പിന്നില്‍ ആര്‍എസ്എസ് സ്വാധീനമാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സര്‍ക്കാറും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരന്‍. കെ മുരളീധരന് മന്ത്രിയാകുന്നതിന് അയോഗ്യതയില്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അദ്ദേഹം മന്ത്രിയാവുമെന്നും ഹസന്‍ പറഞ്ഞു.

RSS influence in state police: MM Hasan

Tags:    

Similar News