ആര്‍എസ്എസ് പ്രവര്‍ത്തകനെ കാപ്പാ നിയമം ചുമത്തി ജയിലിലടച്ചു

Update: 2023-12-22 11:27 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാപ്പാ നിയമം ചുമത്തി പോലിസ് ജയിലിലടച്ചു. രാമന്തളി കക്കംപാറയിലെ മാട്ടൂക്കാരന്‍ വിപിനെ(37)യാണ് പയ്യന്നൂര്‍ സ്‌റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കൊലപാതകം, വീടാക്രമണം, മാരകായുധം കൈകാര്യം ചെയ്തതുള്‍പ്പെടെ 12 ഓളം ക്രിമിനല്‍ കേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പോലീസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ കാപ്പാ നിയമം ചുമത്തുകയായിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ പോലിസ് കാപ്പാ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ജില്ലാ ജയിലിലടച്ചു.

Tags: