മദ്‌റസ വിദ്യാര്‍ഥിക്കു നേരെ ആര്‍എസ്എസ്സുകാരന്റെ ആക്രമണം; കണ്ണിന് ഗുരുതര പരിക്കേറ്റു

കുപ്പിവളവ് ചെമ്മല റഷീദിന്റെ മകന്‍ ഖാജ (14)യെ ആര്‍എസ്എസ് പ്രവര്‍ത്തകനായ തുന്നര് കണ്ടി രാമനാഥന്‍ ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു.

Update: 2021-10-20 06:05 GMT

പരപ്പനങ്ങാടി: മദ്‌റസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആക്രമിച്ചു. ചെട്ടിപ്പടി കുപ്പിവളവിലെ കീഴ്ച്ചിറ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. കുപ്പിവളവ് ചെമ്മല റഷീദിന്റെ മകന്‍ ഖാജ (14)യെ ആര്‍എസ്എസ് പ്രവര്‍ത്തകനായ തുന്നര് കണ്ടി രാമനാഥന്‍ ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. രാവിലെ 8.30 ഓടെയാണ് സംഭവം.

ബൈക്കിലെത്തിയ രാമനാഥന്‍ നടന്നുവരികയായിരുന്ന വിദ്യാര്‍ഥിക്കരികെ വണ്ടിനിര്‍ത്തി പ്രകോപനമേതുമില്ലാതെ ആക്രമിക്കുകയായിരുന്നു. കണ്ണിന് ഗുരുത പരിക്കേറ്റ ഖാജ ആശുപത്രിയില്‍ ചികില്‍സ തേടി.റോഡ് തടസ്സപെടുത്തി ഭീഷണിപെടുത്തിയതിന് രാമനാഥനെതിരേ ദിവസങ്ങള്‍ക്കു മുമ്പ് നാട്ടുകാര്‍ പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കിയിരുന്നു.

Tags: