അംബേദ്കര്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിച്ചില്ല; കഴുത്തറുത്ത് ദലിത് യുവാവിന്റെ രോഷപ്രകടനം (വീഡിയോ)

Update: 2021-12-05 10:29 GMT

മൈസൂരു: മൈസൂരിലെ പടുവാരഹള്ളിയില്‍ അംബേദ്കര്‍ പ്രതിമ സ്ഥാപിക്കുന്ന തടഞ്ഞ കോര്‍പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് യുവാവ് സ്വന്തം കഴുത്തറുത്തു. സതീഷ് എന്ന ദലിത് യുവാവാണ് കഴുത്തറുത്ത് രോഷം പ്രകടിപ്പിച്ചത്. ഗുരുതരവാസ്ഥയിലാണ് സതീഷിനെ കെആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം. പടുവാഹരഹള്ളിയില്‍ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാല്‍, അനുമതി തേടിയിട്ടില്ലെന്ന് പറഞ്ഞ് കോര്‍പറേഷന്‍ അധികൃതര്‍ പ്രതിമ സ്ഥാപിക്കുന്നത് തടഞ്ഞു. ഇതോടെ പ്രതിഷേധം ഉയരുകയായിരുന്നു.

പടുവാരഹള്ളിയിലെ മാതൃമണ്ഡലി സര്‍ക്കിളില്‍ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പോലിസ് സുരക്ഷ ശക്തമാക്കിയതോടെ പ്രതിമ സ്ഥാപിക്കാനാവാതെ സംഘാടകര്‍ക്ക് മടങ്ങേണ്ടിവന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത ദലിത് സംഘടനകള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും മൈസൂര്‍ കോര്‍പറേഷന്റെ നടപടിയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

അതിനിടെ പ്രതിമ സ്ഥാപിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ദലിത് വിരുദ്ധ നയങ്ങളുടെ പ്രകടനമാണിതെന്ന് കെപിസിസി വക്താവ് എം ലക്ഷ്മണന്‍ പറഞ്ഞു.

Tags:    

Similar News