റിയാസ് മൗലവി വധം: കോടതിവിധി ദൗര്‍ഭാഗ്യകരമെന്ന് കെഎംവൈഎഫ്

Update: 2024-03-30 09:58 GMT

തിരുവനന്തപുരം: കാസര്‍കോട് ചൂരിയിലെ മസ്ജിദില്‍ ഉറങ്ങുകയായിരുന്ന മതപണ്ഡിതന്‍ റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്ന ആര്‍എസ്എസ് ഭീകരരെ വെറുതെ വിട്ട കോടതിവിധി വേദനാജനകവും ദൗര്‍ഭാഗ്യകരവുമാണെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി. കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ചിരുന്ന പ്രതികളെ വെറുതെ വിട്ട കോടതി വിധി അപ്രതീക്ഷിതമാണ്. ജനാധിപത്യ സംവിധാനങ്ങളില്‍ പൗരന്റെ അവസാന പ്രതീക്ഷയാണ് കോടതികള്‍. ഇത്തരത്തിലുള്ള വിധികള്‍ കോടതിയിലുള്ള വിശ്വാസ്യത നഷ്ടമാക്കാന്‍ കാരണമാവുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags: