റിയാസ് മൗലവി, സാബിത്ത് വധക്കേസുകളിലെ സാക്ഷികളുടെ വീടുകളില്‍ ആക്രമണം; സംഘ്പരിവാര്‍ നീക്കത്തിനെതിരേ എസ്ഡിപിഐ

റിയാസ് മൗലവി, സാബിത്ത് വധക്കേസുകളിലെ സാക്ഷികളെ ഭയപ്പെടുത്താനുള്ള സംഘപരിവാര്‍ നീക്കത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു. സാക്ഷികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ അറിയിച്ചു.

Update: 2019-07-08 17:59 GMT

കാസര്‍കോട്: റിയാസ് മൗലവി, ചുരി സാബിത്ത് വധക്കേസുകളിലെ സാക്ഷികളുടെ വീടുകള്‍ക്ക് നേരെ ആക്രമണം. ചൂരിയിലെ പള്ളി ഇമാമായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം സാക്ഷിയുടെ സഹോദരന്റെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. കേസിലെ ഒന്നാം സാക്ഷി ചൂരിയിലെ ഹാഷിമിന്റെ സഹോദരന്‍ അസീസിന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി കല്ലേറുണ്ടായത്.

നേരത്തെ ഹാഷിം ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈയടുത്താണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഹാഷിമിനെ ലക്ഷ്യമാക്കിയാണ് ബൈക്കിലെത്തിയ സംഘം അസീസിന്റെ വീടിന് നേരെ കല്ലേറ് നടത്തിയതെന്നാണ് സംശയിക്കുന്നത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലിസ് സ്ഥലത്തെത്തി. കേളുഗുഡ്ഡെ ഭാഗത്തേക്കാണ് അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞതത്രെ. സമീപത്തെ ഒരു വാടകവീടിന് നേരെയും കല്ലേറുണ്ടായി.

ചൂരി സാബിത്ത് വധക്കേസിലെ സാക്ഷി കുഞ്ഞാലിയെ ലക്ഷ്യമാക്കിയും ആക്രമണം നടന്നു. കുഞ്ഞാലിയുടെ വീടുപണിക്ക് ഇറക്കിയ മരങ്ങള്‍ തീവെച്ച് നശിപ്പിച്ചു.

അതേസമയം, സാക്ഷികളെ ഭയപ്പെടുത്താനുള്ള സംഘപരിവാര്‍ നീക്കത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു. സാക്ഷികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ അറിയിച്ചു.

ചൂരി സാബിത്ത് വധക്കേസിലെ സാക്ഷിയായതിന്റെ പേരില്‍ വീടു പണിക്ക് ഇറക്കിയ മരങ്ങള്‍ തീ വെച്ച് നശിപ്പിച്ചതിന് ഇരയായ കുഞ്ഞാലിയെയും, കഴിഞ്ഞ ദിവസം ആക്രമത്തിനിരയായ റിയാസ് മൗലവി വധക്കേസിലെ സാക്ഷിയുടെ വീടും എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. കാസര്‍ഗോഡ് മണ്ഡലം, കാസര്‍ഗോഡ് മുനിസിപ്പല്‍, മധൂര്‍ പഞ്ചായത്ത്, ചൂരി ബ്രാഞ്ച് കമ്മറ്റി നേതാക്കളാണ് സന്ദര്‍ശിച്ചത്. ഇരകള്‍ക്ക് എല്ലാ വിധ സഹായങ്ങളും നേതാക്കള്‍ വാഗ്ദാനം ചെയ്തു.

Tags:    

Similar News