മാര്‍ക്കറ്റിലേയ്ക്ക് പോവണമെങ്കില്‍ സൈക്കിള്‍ ചവിട്ടുക; ഇന്ധന വിലവര്‍ധനവില്‍ വിചിത്രവാദവുമായി മധ്യപ്രദേശ് ഊര്‍ജമന്ത്രി

പച്ചക്കറി ചന്തകളിലേക്ക് സൈക്കിള്‍ ഓടിക്കുന്നത് ആളുകളെ ആരോഗ്യവാന്‍മാരാക്കുമെന്നും ഇത് പരിസ്ഥിതി മലിനീകരണം അകറ്റുമെന്നും വിലക്കയറ്റത്തെ ന്യായീകരിച്ച് തോമര്‍ പറഞ്ഞു. ഇന്ധന വിലവര്‍ധനയില്‍നിന്നുള്ള പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയാണ്.

Update: 2021-06-29 14:21 GMT

ഭോപാല്‍: രാജ്യത്ത് അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവര്‍ധനവില്‍ വിചിത്രവാദവുമായി മധ്യപ്രദേശ് ഊര്‍ജമന്ത്രി പ്രധുമാന്‍ സിങ് തോമര്‍ രംഗത്ത്. മാര്‍ക്കറ്റിലേയ്ക്ക് പോവണമെങ്കില്‍ സൈക്കിള്‍ ഓടിക്കുകയെന്നായിരുന്നു ഇന്ധന വിലക്കയറ്റത്തിന് പരിഹാരമായി മന്ത്രി നിര്‍ദേശിച്ചത്.

പച്ചക്കറി ചന്തകളിലേക്ക് സൈക്കിള്‍ ഓടിക്കുന്നത് ആളുകളെ ആരോഗ്യവാന്‍മാരാക്കുമെന്നും ഇത് പരിസ്ഥിതി മലിനീകരണം അകറ്റുമെന്നും വിലക്കയറ്റത്തെ ന്യായീകരിച്ച് തോമര്‍ പറഞ്ഞു. ഇന്ധന വിലവര്‍ധനയില്‍നിന്നുള്ള പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയാണ്. 'നമ്മള്‍ ഒരു പച്ചക്കറി മാര്‍ക്കറ്റിലേക്ക് സൈക്കിള്‍ ഓടിക്കാറുണ്ടോ? ഇത് നമ്മെ ആരോഗ്യവാന്‍മാരാക്കുകയും മലിനീകരണം അകറ്റുകയും ചെയ്യും. ഇന്ധനവില ഉയര്‍ന്നതാണെങ്കിലും ഇതിലൂടെ വരുന്ന പണം പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കുകയാണ്'- തോമര്‍ പറഞ്ഞു.

പെട്രോളിനും ഡീസലിനുമാണോ കൂടുതല്‍ പ്രാധ്യാനം, അതോ രാജ്യത്തെ നമ്മുടെ ആരോഗ്യസേവനങ്ങള്‍ക്കാണോ എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തുടനീളം ഇന്ധനവില നിരന്തരം ഉയരുകയാണ്. ഇന്ധനവില കുറയ്ക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെക്കുറിച്ച് ചോദിച്ചപ്പോള്‍, പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും അവ കേന്ദ്രമാണ് നിയന്ത്രിക്കുന്നതെന്നും തോമര്‍ പറഞ്ഞു.

Tags:    

Similar News