വാക്‌സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി; മുന്‍ഗണന ഇവര്‍ക്ക്

കൂടാതെ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കാനും ഉത്തരവില്‍ പറയുന്നു.

Update: 2021-04-29 03:43 GMT


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വാക്‌സിന്‍ വിതരണത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വാക്‌സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ളതാണ് പുതിയ മാര്‍ഗരേഖ. കൂടാതെ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കാനും ഉത്തരവില്‍ പറയുന്നു.

ആദ്യ ഡോസ് എടുത്തു കാലാവധി പൂര്‍ത്തിയായവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കണം. കൊവിഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 68 ആഴ്ച കഴിഞ്ഞവര്‍ക്കും കൊവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 46 ആഴ്ച കഴിഞ്ഞവര്‍ക്കുമാകും മുന്‍ഗണന. സ്‌പോട്ട്് അലോട്‌മെന്റ് വഴിയാകും വാക്‌സിന്‍ നല്‍കുക. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു. ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ ശേഷമാകും ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ സ്ലോട്ട് നല്‍കുകയുള്ളൂ.

അതിനിടെ കൂടുതല്‍ വാക്‌സിന്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു കോടി രൂപയുടെ കൊവിഡ് വാക്‌സിനാവും സംസ്ഥാനം വാങ്ങുന്നത്. 18 വയസിന് മുകളിലുള്ളവരുടെ വാകിസിന്‍ വിതരണം മെയ് 1 മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. ഇന്നലെ മുതല്‍ ഇതിനായുള്ള ബുക്കിങ് ആരംഭിച്ചിരുന്നു.

Tags:    

Similar News