വിധിയെ മാനിക്കുന്നുവെന്ന് സുന്നി വഖ് ഫ് ബോര്‍ഡ്; പുനപരിശോധനാ ഹരജി നല്‍കുമെന്ന് മുസ് ലിം പേഴ്‌സനല്‍ ബോര്‍ഡ്

സുപ്രിംകോടതി വിധി മാനിക്കണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Update: 2019-11-09 06:19 GMT

ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി മാനിക്കുന്നുവെന്നും വിധിയില്‍ അസംതൃപ്തരാണെന്നും സുന്നി വഖ്ഫ് ബോര്‍ഡ്. അതേസമയം, വിധിക്കെതിരേ പുനപരിശോധനാ ഹരജി നല്‍കുമെന്ന് ഓള്‍ ഇന്ത്യാ പേഴ്‌സനല്‍ ബോര്‍ഡിന്റെയും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിധി വിശദമായി പഠിച്ച ശേഷം പുനപരിശോധന ഹരജി നല്‍കും. വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് മാധ്യമങ്ങളെ കാണും. ഡല്‍ഹിയിലെ കേശവകുഞ്ചിലെ ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുള്ളത്. വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി) ഉച്ചയ്ക്കു രണ്ടിനു വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അതേസമയം, സുപ്രിംകോടതി വിധി മാനിക്കണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോടതി വിധി അംഗീകരിക്കുമെന്ന് മുസ് ലിം ലീഗ് നേരത്തേ പ്രമേയം പാസാക്കിയിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.






Tags:    

Similar News