കശ്മീര്‍ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം; ലോകത്ത് ഒരു ശക്തിക്കും തടയാനാവില്ലെന്ന് പ്രതിരോധ മന്ത്രി
കശ്മീര്‍ പ്രശ്നത്തിനുള്ള പരിഹാരം ഉടന്‍ ഉണ്ടാവുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കശ്മീരിലെ പ്രശ്നങ്ങള്‍ അധികം വൈകാതെ പരിഹരിക്കപ്പെടും. ലോകത്ത് ഒരു ശക്തിക്കും അത തടാനാവില്ല-രാജ്നാഥ് സിങ് പറഞ്ഞു.
ശ്രീനഗര്‍: കശ്മീര്‍ പ്രശ്നത്തിനുള്ള പരിഹാരം ഉടന്‍ ഉണ്ടാവുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കശ്മീരിലെ പ്രശ്നങ്ങള്‍ അധികം വൈകാതെ പരിഹരിക്കപ്പെടും. ലോകത്ത് ഒരു ശക്തിക്കും അത തടാനാവില്ല-രാജ്നാഥ് സിങ് പറഞ്ഞു. ഉജ് നദിക്കു കുറുകെയുള്ള 1000 മീറ്റര്‍ നീളത്തിലുള്ള പാലം ഉദ്ഘാടനം ചെയ്യുന്നതിനെത്തിയതായിരുന്നു അദ്ദേഹം.
പ്രശ്ന പരിഹാരത്തിന് ഹുരിയത് നേതാക്കള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് രാജ്നാഥ് സിങ് ആരോപിച്ചു. അവര്‍ സംസാരിക്കാന്‍ തയ്യാറാകാതെ എങ്ങിനെ കാര്യങ്ങള്‍ മനസ്സിലാക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു.