ലോക്ക് ഡൗണ്‍ ഇളവ്: മന്ത്രിസഭാ യോഗം ഇന്ന്

Update: 2020-04-16 01:22 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രാജ്യത്ത് നീട്ടിയതിനു പിന്നാലെ സംസ്ഥാനത്തെ സ്വീകരിക്കേണ്ട ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം ചേരും. സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണു സൂചന. പരമ്പരാഗത തൊഴിലിടങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും തോട്ടം മേഖലയ്ക്കും കൂടുതല്‍ ഇളവ് ലഭിച്ചേക്കും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഇളവ് അനുവദിച്ചേക്കും. പൊതുഗതാഗതത്തിനും മദ്യശാലകള്‍ തുറക്കുന്നതിനും കേന്ദ്രം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതിനാല്‍ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. സംസ്ഥാനം പ്രതീക്ഷിച്ച ഇളവുകള്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നില്ല. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ലോക്ക്ഡൗണ്‍ നീളുന്നത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. മന്ത്രിസഭാ യോഗത്തില്‍ കൊവിഡ് സംബന്ധിച്ച പൊതുസ്ഥിതി സര്‍ക്കാര്‍ വിലയിരുത്തും.


Tags:    

Similar News