ജെയ്റ്റ്‌ലിയുടെ ആരോഗ്യനില വഷളായെന്ന വാര്‍ത്ത തെറ്റെന്ന് സര്‍ക്കാര്‍
കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്ന റിപോര്‍ട്ടുകള്‍ തെറ്റും അടിസ്ഥാന രഹിതവുമാണ്. മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കരുത്-അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ തെറ്റെന്ന് സര്‍ക്കാര്‍. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സര്‍ക്കാര്‍ വക്താവ് സിതാന്‍ഷു കര്‍ ട്വിറ്ററില്‍ അറിയിച്ചു. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഒരു വിഭാഗം മാധ്യമങ്ങളില്‍ വന്ന റിപോര്‍ട്ടുകള്‍ തെറ്റും അടിസ്ഥാന രഹിതവുമാണ്. മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കരുത്-അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
അതേ സമയം, ജെയ്റ്റ്‌ലിയെ ബന്ധപ്പെടാനുള്ള മാധ്യമങ്ങളുടെ ശ്രമം ഫലവത്തായില്ല. അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണന്ന് ജെയ്റ്റ്‌ലിയുടെ ഓഫിസ് അറിയിച്ചു. ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ച് ജെയ്റ്റലി രണ്ടാം മോദി സര്‍ക്കാരില്‍ ഉണ്ടാവില്ലെന്ന് ബിജെപിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ വെള്ളിയാഴ്ച്ച വ്യക്തമാക്കിയിരുന്നു. ജെയ്റ്റ്‌ലി വളരെ ക്ഷീണിതനാണെന്നും ബ്രിട്ടനിലോ അമേരിക്കയിലോ ചികില്‍സയ്ക്കായി പോവേണ്ടിവരുമെന്നുമായിരുന്നു റിപോര്‍ട്ടുകള്‍.
ജെയ്റ്റ്‌ലിയെ കഴിഞ്ഞയാഴ്ച്ച എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, എന്താണ് അദ്ദേഹത്തിന്റെ രോഗമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. വ്യഴാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ബിജെപിയുടെ വിജയാഹ്ലാദ പരിപാടിയില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. അതേ സമയം, അണുബാധ ഒഴിവാക്കാനാണ് ജെയ്റ്റ്‌ലി പൊതുപരിപാടിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ രജത് ശര്‍മ ട്വിറ്ററില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മെയില്‍ കിഡ്‌നി മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയമായ ശേഷമാണ് ജെയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമായത്.
