പ്രശസ്ത ഉര്‍ദു കവി മുനവ്വര്‍ റാണ അന്തരിച്ചു

Update: 2024-01-15 05:19 GMT

റായ്ബറേലി: പ്രശസ്ത ഉര്‍ദു കവി മുനവ്വര്‍ റാണ അന്തരിച്ചു. 71 വയസ്സായിരുന്നു. തൊണ്ടയില്‍ അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി വൈകിയാണ് തന്റെ പിതാവ് ആശുപത്രിയില്‍ മരിച്ചതെന്നും തിങ്കളാഴ്ച ഖബറടക്കുമെന്നും മുനവ്വര്‍ റാണയുടെ മകള്‍ സുമയ്യ റാണ പിടിഐയോട് അറിയിച്ചു. ഇദ്ദേഹത്തിന് ഭാര്യയും നാല് പെണ്‍മക്കളും ഒരു മകനുമുണ്ട്. മുനവ്വര്‍ റാണയുടെ ഏറ്റവും പ്രശസ്തമായ കവിതകളിലൊന്നായി കണക്കാക്കപ്പെടുന്ന 'മാ' എന്ന കവിതയ്ക്ക് ഉറുദു സാഹിത്യ ലോകത്ത് വന്‍ പ്രാധാന്യമുണ്ട്. ഭരണകൂട ഭീകരതയ്‌ക്കെതിരേ പാടിയും പറഞ്ഞും വേദികളെ സമ്പന്നമാക്കിയ കവിയാണ് മുനവ്വര്‍ റാണ.

Tags:    

Similar News