കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കംചെയ്യാന്‍ ഉത്തരവ്

Update: 2021-03-06 03:28 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിത്രം നീക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ഇതുപ്രകാരം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കംചെയ്യും.

    മോദിയുടെ ചിത്രം പതിച്ച സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലഭിക്കേണ്ട അംഗീകാരം മോദി മോഷ്ടിച്ചെന്നും തൃണമൂല്‍ ആരോപിച്ചിരുന്നു. പരാതിയില്‍ ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ റിപോര്‍ട്ട് തേടിയിരുന്നു. ഇതില്‍ കൊവിഡ് വാക്‌സിന്‍ വിതരണം കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണെന്നായിരുന്നു മറുപടി നല്‍കിയിരുന്നത്. നേരത്തേ പെട്രോള്‍ പമ്പുകളിലെ ഹോര്‍ഡിങുകളില്‍ നിന്നും മോദിയുടെ ചിത്രങ്ങള്‍ അടിയന്തിരമായി നീക്കംചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

Remove PM Photo From Vaccine Certificates, Election Commission Tells Centre


Tags:    

Similar News