ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണം: സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍

Update: 2023-08-01 14:28 GMT

കോഴിക്കോട്: മനുഷ്യാവകാശ-തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണമെന്ന് സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 2016ല്‍ നിലമ്പൂരിലെ കരുളായിയില്‍ നടന്ന പോലിസ് വെടിവയ്പില്‍ രണ്ട് മാവോവാദി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവരുടെ മൃതദേഹം ബന്ധുക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും കാണാനുള്ള അവകാശം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലിസ് നിഷേധിച്ചതിനെ സമാധാനപരമായി ചോദ്യം ചെയ്തതിന് പ്രതികാരമായി പോലിസ് ചാര്‍ജ് ചെയ്ത കേസില്‍ ഏഴു വര്‍ഷത്തിനു ശേഷം മനുഷ്യാവകാശ-തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാള്‍ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നു മുള്ള ചോദ്യമാണ് എ വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നില്‍ ഉന്നയിച്ചത്. നിയമപരിപാലനത്തിന്റെ സാങ്കേതികയില്‍ മാത്രം അഭിരമിക്കുന്നവര്‍ക്ക് ആ ചോദ്യം മുന്നോട്ടു വയ്ക്കുന്ന നൈതികവും ധാര്‍മികവുമായ രാഷ്ട്രീയം ഒരു പക്ഷെ മനസ്സിലാവണമെന്നില്ല. കേരളത്തില്‍ 2016 മുതല്‍ നടന്ന എട്ടു കൊലപാതകങ്ങളെ മുന്‍ നിര്‍ത്തി കുറ്റവും നിരപരാധിത്വവുമെന്ന വിഷയത്തെ തന്റെ ചോദ്യത്തിലൂടെ 94 വയസ്സുകാരനായ വാസുവേട്ടന്‍ (ഗ്രോ വാസുവെന്നും അറിയപ്പെടുന്നു) രാഷ്ട്രീയവല്‍ക്കരിക്കുന്നു. നിരപരാധിത്വം എന്നാല്‍ നിഷ്‌ക്രിയത അല്ലെന്നും അപരാധങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധവുമാണെന്നുമുള്ള രാഷ്ട്രീയം അതുവഴി അദ്ദേഹം ഉയര്‍ത്തുന്നു.

    അപരാധങ്ങള്‍ക്കും അനീതികള്‍ക്കും എതിരെയുള്ള വൈവിധ്യങ്ങളായ പ്രതിഷേധങ്ങളിലൂടെയാണ് ജനാധിപത്യഭാവനകള്‍ സാര്‍ത്ഥകമായ രാഷ്ട്രീയമായി മാറുന്നതെന്ന് ചരിത്രം പഠിപ്പിക്കുന്നു. അനീതികള്‍ക്കും അപരാധങ്ങള്‍ക്കുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളിലൂടെ തെളിയുന്ന ജനാധിപത്യഭാവനകളുടെ മറുവശത്തായിരുന്നു എല്ലാക്കാലത്തും ഭരണകൂടം. അതിന്റെ മറ്റൊരു ഉദാഹരണമാണ് വാസുവേട്ടന് എതിരായ കേസ്സും നിയമനടപടികളും. വാസുവേട്ടന് എതിരായ ഭരണകൂട നടപടി ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നിരക്കുന്നതല്ലെന്ന് ഞങ്ങള്‍ കരുതുന്നു. അദ്ദേഹത്തിന് എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും, കൈക്കൊണ്ട നടപടികള്‍ റദ്ദു ചെയ്യണമെന്നും അദ്ദേഹത്തെ നിരുപാധികം തടവില്‍ നിന്നും മോചിപ്പിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഈ കേസും നടപടികളും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അത് കൊണ്ട് അത് പിന്‍വലിക്കണമെന്നും . സമാനമായ മറ്റു കേസുകള്‍ റദ്ദാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരായ ബിആര്‍പി ഭാസ്‌ക്കര്‍, കെ കെ രമ, കെ സച്ചിദാനന്ദന്‍, ഡോ. എം കുഞ്ഞാമന്‍, കെ അജിത, ജെ ദേവിക, സാറാ ജോസഫ്, ഡോ. ഖദീജ മുംതാസ്, പ്രകാശ് ബാരെ സണ്ണി കപിക്കാട്, ബി രാജീവന്‍, സി വി ബാലകൃഷ്ണന്‍, കല്‍പ്പറ്റ നാരായണന്‍, എം എന്‍ കാരശ്ശേരി, എം എന്‍ രാവുണ്ണി, കുരീപ്പുഴ ശ്രീകുമാര്‍ ജി ദേവരാജന്‍, എസ് രാജീവന്‍, എന്‍ സുബ്രഹ്മണ്യന്‍, ഡോ. എ കെ രാമകൃഷ്ണന്‍, എം ഗീതാനന്ദന്‍, ഡോ. കെ ടി റാംമോഹന്‍, ഡോ. കെ രവിരാമന്‍, കെ മുരളി, കെ രാമചന്ദ്രന്‍, ഡോ. എസ് ഫൈസി, പ്രമോദ് പുഴങ്കര, അഡ്വ. പി എ പൗരന്‍, കെ എച്ച് ഹുസയ്ന്‍, ജോളി ചിറയത്ത് കെ എ ഷാജി, ഡോ. ഇ വി രാമകൃഷ്ണന്‍, കെ പി സേതുനാഥ്, എം സുല്‍ഫത്ത്, ഡോ. ആസാദ്, അംബികാസുതന്‍ മാങ്ങാട്, വി എസ് അനില്‍കുമാര്‍, കെ രാജീവ് കുമാര്‍, ഡോ. ഇ ഉണ്ണികൃഷ്ണന്‍, മേഴ്‌സി അലക്‌സാണ്ടര്‍, കെ കെ ബാബുരാജ്, പി ഇ ഉഷ, മാഗ്‌ളിന്‍ ഫിലോമിന ഡോ. ശാലിനി വി എസ്, അഡ്വ: തുഷാര്‍ നിര്‍മ്മല്‍ സാരഥി, അഡ്വ: ചന്ദ്രശേഖരന്‍, ഐ ഗോപിനാഥ്, അഡ്വ. ഭദ്രകുമാരി, കെ സഹദേവന്‍, ഡോ. ജ്യോതികൃഷ്ണന്‍, എന്‍ പി ചെക്കുട്ടി, എന്‍ മാധവന്‍കുട്ടി, സണ്ണി പൈകട, ഡോ. സോണിയ ജോര്‍ജ്ജ്, ശ്രീജ നെയ്യാറ്റിന്‍കര, ശരത് ചേലൂര്‍, പ്രേംചന്ദ്, പി കെ വേണുഗോപാല്‍, ജമാല്‍ കൊച്ചങ്ങാടി, വി കെ രവീന്ദ്രന്‍, റസാക്ക് പാലേരി, സി കെ അബ്ദുല്‍ അസീസ്, ശ്രീധര്‍ രാധാകൃഷ്ണന്‍, മാധവന്‍ പുറച്ചേരി, അമ്പിളി ഓമനക്കുട്ടന്‍, ഇസാബിന്‍ അബ്ദുല്‍കരീം, ഡോ. എം എം ഖാന്‍, കെ എസ് ഹരിഹരന്‍, ഇ പി അനില്‍, ഡോ. ഡി സുരേന്ദ്രനാഥ്, കെ വി രവിശങ്കര്‍, ടി വി രാജന്‍, അഡ്വ. ചന്ദ്രശേഖരന്‍, ആര്‍ അജയന്‍, ഏ ജെ വിജയന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അംബിക മറുവാക്ക്, ഡോ. ഹരി പിജി, ഡോ. പ്രസാദ്, സി എസ് മുരളി, പുരുഷന്‍ ഏലൂര്‍, കെ പി ദീപു, പി ബാബുരാജ്, കെ എം വേണുഗോപാല്‍, ഷഫീഖ് താമരശ്ശേരി, പി പി വേണുഗോപാല്‍, ബി അജിത് കുമാര്‍, അഡ്വ. ജോണ്‍ജോസഫ്, സി പി റഷീദ്, വിജയരാഘവന്‍ ചേലിയ, ടോമി മാത്യു, ബൈജു മേരിക്കുന്ന്, സനീഷ് പനങ്ങാട്, ഗണേശന്‍ പി കെ, ഹമീദ് ചേളാരി, സുജാഭാരതി, ഷാന്റോലാല്‍ തുടങ്ങിയവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

Tags:    

Similar News