ന്യൂസിലന്‍ഡ് വെടിവയ്പ്: കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങി

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ ആക്രമണം നടന്ന് നാലു ദിവസത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് സംസ്‌കാരച്ചടങ്ങുകള്‍ക്കായി കൈമാറിയത്. അഞ്ചോളം പേരുടെ സംസ്‌കാരച്ചടങ്ങുകളാണ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ നടന്നത്.

Update: 2019-03-20 13:31 GMT

ക്രിസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് മസ്ജിദുകളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങുകള്‍ തുടങ്ങി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ ആക്രമണം നടന്ന് നാലു ദിവസത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് സംസ്‌കാരച്ചടങ്ങുകള്‍ക്കായി കൈമാറിയത്. അഞ്ചോളം പേരുടെ സംസ്‌കാരച്ചടങ്ങുകളാണ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ നടന്നത്.

15കാരനായ സിറിയന്‍ അഭയാര്‍ഥി ഹംസ മുസ്തഫ, പിതാവ് ഖാലിദ് (44) എന്നിവര്‍ കബറടക്കിയവരില്‍ ഉള്‍പ്പെടും. ആറു മാസം മുമ്പാണ് ഖാലിദിന്റെ കുടുംബം ന്യൂസിലാന്‍ഡിലെത്തിയത്. വെടിവയ്പില്‍ പരിക്കേറ്റ ഹംസയുടെ 13കാരനായ ഇളയ സഹോദരന്‍ സെയ്ദും സംസ്‌കാരച്ചടങ്ങിനെത്തിയിരുന്നു. ഹംസയുടെ മാതാവിനും സഹോദരിക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. നൂറു കണക്കിനു പേരാണ് സംസ്‌കാരച്ചടങ്ങില്‍ സംബന്ധിച്ചത്.

30 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് വിട്ടുനല്‍കും


അതേസമയം, ബുധനാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ട 30 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് സംസ്‌കാരച്ചടങ്ങുകള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലിസ് അറിയിച്ചു.

29 പേര്‍ ചികില്‍സയില്‍, എട്ടു പേരുടെ നില ഗുരുതരം


വെടിവയ്പില്‍ പരിക്കേറ്റ 29 പേര്‍ ഇപ്പോഴും ക്രിസ്റ്റ്ചര്‍ച്ച് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. ഓക്‌ലാന്‍ിഡിലെ സ്റ്റാര്‍ഷിപ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നാലു വയസ്സുകാരിയും അപകട നില തരണം ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലായി വെടിവയ്പ്പുണ്ടായത്. സെന്‍ട്രല്‍ െ്രെകസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മുസ്ലിംപള്ളിയിലും ലിന്‍വുഡ് പള്ളിയിലുമായി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ നടന്ന ആക്രമണത്തില്‍ അന്‍പത് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരുമുണ്ട്.

Tags:    

Similar News