പുതിയ ഭരണകൂടം അധികാരമേല്‍ക്കുന്നതോടെ ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷ പങ്കുവച്ച് ഇമ്രാന്‍ ഖാന്‍

ഇന്ത്യയുമായുള്ള ബന്ധത്തിലെ വിള്ളലാണ് മേഖലയിലെ സമാധാനത്തിനു സുസ്ഥിരതയ്ക്കും ഭീഷണിയായിരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Update: 2019-04-27 16:59 GMT

ഇസ്‌ലാമാബാദ്: പുതിയ ഭരണകൂടം അധികാരമേല്‍ക്കുന്നതോടെ ഇന്ത്യയുമായി സംസ്‌കാര സമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധമാണ് പാക്കിസ്താനുള്ളത്. ഇന്ത്യയുമായുള്ള ബന്ധത്തിലെ വിള്ളലാണ് മേഖലയിലെ സമാധാനത്തിനു സുസ്ഥിരതയ്ക്കും ഭീഷണിയായിരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.പാക്കിസ്താന്റെ നിലവിലെ ഒരേയൊരു പ്രശ്‌നം ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ചതാണ്. അഫ്ഗാനിലെ അസ്ഥിരത തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളെ ബാധിക്കും.അതുകൊണ്ട് സമാധാനത്തിന് വേണ്ടി അക്ഷീണപ്രയത്‌നത്തിലാണ് പാക്കിസ്താന്‍. ഇറാനുമായി വളരെ നല്ല ബന്ധമാണ് തന്റെ രാജ്യത്തിനുള്ളതെന്നും ഇമ്രാന്‍ പറഞ്ഞു.

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ ഇന്ത്യയില്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വരണമെന്ന് ഇമ്രാന്‍ ഖാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് സഹായകരമാകില്ലെന്നുമാണ് ഇമ്രാന്‍ ഖാന്‍ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.

Tags:    

Similar News