ആരാധനാ സമയം ലഘൂകരിക്കുക, ഹൗള് ഉപയോഗം ഒഴിവാക്കുക: ജംഇയ്യത്തുല്‍ ഖുത്വബാ
വീട്ടില്‍ നിന്ന് സമ്പൂര്‍ണ്ണ അംഗശുദ്ധിവരുത്തി ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കി നിലവിലെ സാഹചര്യത്തില്‍ രോഗ പ്രതിരോധം നടത്താന്‍ വിശ്വാസികള്‍ കൂടുതല്‍ തയ്യാറാവണമെന്നും സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമ്മര്‍ മുസ്‌ലിയാര്‍ ജനറല്‍ സിക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കോഴിക്കോട്: കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ പള്ളികളിലെ ഹൗള് (അംഗ സ്‌നാനത്തിനായി ഉപയോഗിക്കുന്ന വലിയ ജല സംഭരണി) ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കണമെന്നും ജുമുഅ ഖുതുബയുടെ (ആരാധനകള്‍) സമയം ലഘൂകരിച്ചും ചടങ്ങുകള്‍ ഒഴിവാക്കിയും രോഗ പ്രതിരോധത്തില്‍ ഖത്തീബുമാര്‍ പങ്കാളികളാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ കമ്മിറ്റി അറിയിച്ചു.