പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു

സായുധര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതെത്തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. മരിച്ചതില്‍ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായാണ് റിപോര്‍ട്ട്.

Update: 2019-02-18 03:49 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. സായുധര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതെത്തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. മരിച്ചതില്‍ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായാണ് റിപോര്‍ട്ട്. എന്നാല്‍, സൈനികരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സൈനികരും സായുധരും തമ്മിലുള്ള വെടിവയ്പ്പിനിടെ മുഷ്താഖ് അഹമ്മദ് എന്ന കശ്മീരി പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞതായാണ് റിപോര്‍ട്ട്. നാലുദിവസം മുമ്പ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 40 ലധികം സൈനികള്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News