പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; അധ്യാപകന്‍ മഷൂദ് കോടതിയില്‍ കീഴടങ്ങി

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അറബി അധ്യാപകന്‍ മഷൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.

Update: 2019-08-26 11:04 GMT

തേഞ്ഞിപ്പലം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അറബി അധ്യാപകന്‍ മഷൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. തേഞ്ഞിപ്പാലം പോലിസ് അധ്യാപകനെതിരേ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കഠിനമായ വയറു വേദനയെ തുടര്‍ന്ന് രക്ഷിതാക്കളോടൊപ്പം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് അധ്യാപകന്‍ പീഡിപ്പിച്ചെന്ന്് വ്യക്തമായത്.

Tags: