മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാരനെതിരേ പരാതി
കോഴിക്കോട്: ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ലിഫ്റ്റില്‍ കയറ്റി ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ആരോപണ വിധേയനായ ജീവനക്കാരന്‍ അശ്വിനെ മെഡി.കോളജ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു.
യുവതിയുടെ മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച് നേരത്തെ യുവാവ് മെസ്സേജയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. പോലിസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. യുവാവില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് ആശുപത്രി അധികൃതരെ പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, നടപടിയൊന്നുമുണ്ടായില്ല.