കൊല്ലം: പ്രതിശ്രുതവരന്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും മുന്‍കൂര്‍ ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഹാരിസിന്റെ ജ്യേഷ്ഠനായ അസറുദ്ദീന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ആത്മഹത്യ ചെയ്ത റംസിയെ ഗര്‍ഭഛിദ്രം നടത്താന്‍ ലക്ഷ്മി പ്രമോദ് പ്രേരിപ്പിച്ചെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം ഉള്‍പ്പടെ നടത്തുന്നതില്‍ ലക്ഷ്മി പ്രമോദ് ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാരും നേരത്തേ പരാതിപ്പെട്ടിരുന്നു.
Ramsi's suicide: Serial actress Lakshmi Pramod granted anticipatory bail