സ്വർണക്കടത്ത്: അർജുൻ ആയങ്കി ഉപയോഗിച്ചി​രുന്ന കാർ ഡി​വൈഎഫ്ഐ നേതാവി​ന്റേത്

കാറുടമ സജേഷ് ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്.

Update: 2021-06-25 14:36 GMT

കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്തി​ന്റെ സൂത്രധാരൻ എന്നുകരുതുന്ന അർജുൻ ആയങ്കി​ ഉപയോഗി​ച്ച കാർ ഡി​വൈഎഫ്ഐ നേതാവി​ന്റേത്. കാറുടമ സജേഷ് ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. സജേഷ് സജീവ സി​പി​എം പ്രവർത്തകൻ കൂടി​യാണ്.

എന്നാൽ സജേഷി​ന് ഇത്തരത്തി​ൽ ഒരു കാറുള്ള വി​വരം അടുത്ത സുഹൃത്തുക്കൾക്കുപോലും അറി​യി​ല്ലെന്നും വാങ്ങി​യ അന്നുമുതൽ കാർ ഉപയോഗി​ച്ചി​രുന്നത് അർജുൻ ആയങ്കി​യാണെന്ന് വ്യക്തമായി. അഴീക്കോട് നി​ന്ന് കാർ കാണാതായപ്പോഴാണ് സജേഷ് പരാതി​യുമായി​ സി​റ്റി​ പോലിസ് കമ്മി​ഷണർ ഓഫീസി​ലെത്തി​യത്.

ഇതേ കാറാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടതെന്നും അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് സജേഷ് പരാതി കൊടുത്തിട്ടുളളത്. മുൻ സിപിഎം പ്രവർത്തകനാണ് അർജുൻ ആയങ്കി. എന്നാൽ ഇയാൾക്ക് പാർട്ടി​യുമായി​ ബന്ധമി​ല്ലെന്നാണ് സി​പി​എം പറയുന്നത്.

അതേസമയം സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന സജേഷിന്റെ പേരിലാണ് കാറെങ്കിലും വാഹന രേഖകളിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ അർജുൻ ആയങ്കിയുടേതാണ്. സജേഷും ഇപ്പോൾ ഒളിവിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവത്തിൽ അന്വേഷണം സിപിഎം പ്രവർത്തകരിലേക്കും ഡിവൈഎഫ്ഐ നേതാക്കളിലേക്കും വരുന്നതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലാകും.