സാമൂഹിക മാധ്യമത്തില്‍ മോദി വിമര്‍ശനം: രാജ്യസഭ ജീവനക്കാരനു 5 വര്‍ഷത്തേക്ക് ശമ്പള വര്‍ധനവില്ല

ഇതാദ്യമായാണ് രാജ്യസഭയില്‍ ഒരു ജീവനക്കാരനെതിരേ സാമൂഹിക മാധ്യമങ്ങളിലെ പരാമര്‍ശത്തിന്റെ പേരില്‍ നടപടിയുണ്ടാവുന്നത്

Update: 2020-02-14 05:22 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രിമാരെയും ചില മുഖ്യമന്ത്രിമാരെയും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ചെന്ന് ആരോപിച്ച് രാജ്യസഭ സെക്യൂരിറ്റി ഓഫിസര്‍ക്കെതിരേ നടപടി. പാര്‍ലമെന്റിലെ സെക്യൂരിറ്റി ബ്രാഞ്ചിലെ ഡെപ്യൂട്ടി ഡയറക്ടറായ ഉര്‍ജുല്‍ ഹസനെതിരേയാണ് നടപടി. രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല, നിയമ ലംഘനം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇദ്ദേഹത്തെ രാജ്യസഭ സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഡയറ്ക്ടര്‍ തസ്തികയില്‍ നിന്നു ലോവര്‍ ഗ്രേഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി തരംതാഴ്ത്തിയത്. അഞ്ച് വര്‍ഷത്തേക്ക് തരംതാഴ്ത്തിയ ഉത്തരവ് പ്രകാരം ഉര്‍ജുല്‍ ഹസന് ഇത്രയും കാലം ശമ്പള വര്‍ധനവ് ഉണ്ടാവില്ല. ഫെബ്രുവരി 12ന് രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ഉത്തരവിലാണ് നടപടിയെ കുറിച്ച് വിശദീകരിക്കുന്നത്. ഉര്‍ജുല്‍ ഹസന്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് വെങ്കയ്യ നായിഡു ചെയര്‍മാനായ സഭ ഇദ്ദേഹത്തിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതാദ്യമായാണ് രാജ്യസഭയില്‍ ഒരു ജീവനക്കാരനെതിരേ സാമൂഹിക മാധ്യമങ്ങളിലെ പരാമര്‍ശത്തിന്റെ പേരില്‍ നടപടിയുണ്ടാവുന്നത്.




Tags:    

Similar News