രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണെന്നും ഗവര്‍ണര്‍ കല്യാണ്‍ സിങ് പറഞ്ഞിരുന്നു.

Update: 2019-04-02 04:09 GMT

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണെന്നും ഗവര്‍ണര്‍ കല്യാണ്‍ സിങ് പറഞ്ഞിരുന്നു. ഇത് ചട്ടലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപോര്‍ട്ട് നല്‍കും.  

Tags: