മൂന്നാര്‍: പെട്ടിമുടി രാജമല ദുരന്തത്തില്‍ മരണം 24 ആയി, ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് അറിയിച്ചു. എല്ലാ പോസ്റ്റ്മോര്ട്ടങ്ങളും ഇന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തുകയാണെന്നും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് ബന്ധുക്കള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ എല്ലാവരുടെയും സംസ്കാരം പെട്ടിമുടിയില്‍ തന്നെ നടത്തും. തിരച്ചിലിനായി 50 അംഗ അഗ്നിശമന സേന സംഘം കൂടി വരുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.