സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ആറു ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളത്.

Update: 2022-09-20 12:45 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനകം ആറു ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളത്.

അതേസമയം അടുത്ത അഞ്ച് ദിവസം കേരളത്തില്‍ കാര്യമായ മഴ ഭീഷണിയൊന്നുമില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടുള്ള അറിയിപ്പില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒരു ജില്ലയിലും മഴ ജാഗ്രത നിര്‍ദ്ദേശങ്ങളില്ല.


Tags:    

Similar News