ഒമാനില്‍ മഴ തുടരുന്നു; മരണം 15 ആയി

Update: 2024-04-15 11:00 GMT

മസ്‌കത്ത്: ഒമാനില്‍ മഴക്കെടുതി തുടരുന്നു. ഒമ്പത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 15 ആയി. കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് മരിച്ച പത്തനംതിട്ട സ്വദേശി സുനില്‍ കുമാര്‍ സദാനന്ദന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സമദ് അല്‍ ശാനില്‍ സ്‌കൂള്‍ ബസ് വാദിയില്‍ പെട്ടാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. മറ്റു ചില വാഹനങ്ങളും വിവിധ ഭാഗങ്ങളിലായി ഒഴുക്കില്‍പ്പെട്ടു. നിരവധി പേര്‍ ഒലിച്ചുപോയിട്ടുണ്ട്. ഒഴുക്കില്‍പെട്ടവരെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മഴ ഇനിയും തുടുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.

Tags:    

Similar News