ആന്ധ്രപ്രദേശിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ്; പ്രതിഷേധം (വീഡിയോ)

പോപുലർ ഫ്രണ്ട് അഖിലേന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദാണ് പ്രതിഷേധിക്കുന്നതിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Update: 2021-03-23 11:10 GMT

അമരാവതി: ആന്ധ്രാപ്രദേശിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. റെയ്ഡ് വിവരം അറിഞ്ഞതിനെ തുടർന്ന് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു.

പോപുലർ ഫ്രണ്ട് അഖിലേന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദാണ് പ്രതിഷേധിക്കുന്നതിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇഡിക്ക് പാവപ്പെട്ടവരുടെ വീടുകൾ റെയ്ഡ് ചെയ്യാൻ മാത്രമേ കഴിയൂ, മോദിയുടെ കോർപറേറ്റ് സുഹൃത്തുക്കളുടെ വീടുകൾ റെയ്ഡ് ചെയ്യാൻ സമയമില്ലെന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

ഒരു ഒറ്റമുറി വീട്ടിലാണ് സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ഇഡി റെയ്ഡ് നടത്തുന്നതായി ദൃശ്യങ്ങളിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.