പുതിയ പാർലിമെന്റ് നിർമാണം: 45 കോടി പൗരന്മാർക്ക് വാക്സിനേഷൻ നൽകാൻ ഈ പണം ഉപയോഗിക്കാമെന്ന് രാഹുൽ

കേന്ദ്ര വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായ പദ്ധതികൾക്ക് അംഗീകാരം നൽകിയ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയുടെ റിപോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Update: 2021-05-04 13:02 GMT

ന്യൂഡൽഹി: കേന്ദ്ര വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെ ലക്ഷ്യമിട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതി​ഗുരുതരമായി ബാധിച്ചത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. 45 കോടി ഇന്ത്യക്കാർക്ക് പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകാനോ ഒരു കോടി ഓക്സിജൻ സിലിണ്ടറുകൾ വാങ്ങാനോ തുക ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

സെൻ‌ട്രൽ വിസ്ത പദ്ധതിക്ക് 13450 കോടി രൂപ മാറ്റിവച്ചിരിക്കുന്നു. 45 കോടി ഇന്ത്യക്കാർക്ക് ഈ തുക കൊണ്ട് പൂർണമായും വാക്സിനേഷൻ നൽകാം അല്ലെങ്കിൽ, 1 കോടി ഓക്സിജൻ സിലിണ്ടറുകൾ വാങ്ങാം, അല്ലെങ്കിൽ, 2 കോടി കുടുംബങ്ങൾക്ക് 6000 രൂപ ന്യായ് പദ്ധതിയായി നൽകണം. പക്ഷേ, പ്രധാനമന്ത്രിക്ക് ജനങ്ങളുടെ ജീവിതത്തേക്കാൾ വലുതാണ് പർലിമെന്റ് നിർമാണം. ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

കേന്ദ്ര വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായ പദ്ധതികൾക്ക് അംഗീകാരം നൽകിയ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയുടെ റിപോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിന് പൂർണ്ണമായി വീഴ്ച്ച പറ്റിയെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇപ്പോൾ ലോക്ക്ഡൗൺ മാത്രമാണ് ഏക പോംവഴി എന്ന് ട്വീറ്റിൽ ഗാന്ധി പറഞ്ഞിരുന്നു.

Similar News