ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാതെ ലോക്ക് ഡൗണ്‍ തുടരാനാവില്ല: രാഹുല്‍ ഗാന്ധി

ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സുതാര്യമായ സമീപനം സ്വീകരിക്കണം. എപ്പോഴാണ് സമ്പദ്‌വ്യവസ്ഥയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്നറിയണം. അതിനുള്ള മാനദണ്ഡമെന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Update: 2020-05-08 06:54 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാതെ ലോക്ക് ഡൗണ്‍ ഈ രീതിയില്‍ തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഉടന്‍ സഹായമെത്തിക്കണം. സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണം. ചെറുകിട വ്യവസായികള്‍ക്ക് സഹായം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സുതാര്യമായ സമീപനം സ്വീകരിക്കണം. എപ്പോഴാണ് സമ്പദ്‌വ്യവസ്ഥയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്നറിയണം. അതിനുള്ള മാനദണ്ഡമെന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

Tags:    

Similar News