ലോക 400 മീറ്റര്‍ മെഡല്‍ ജേതാവായ ഖത്തര്‍ യുവതാരം വാഹനാപകടത്തില്‍ മരിച്ചു

Update: 2021-06-27 01:51 GMT

ദോഹ: 2017 ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഖത്തര്‍ താരവും 400 മീറ്റര്‍ സ്പ്രിന്ററുമായ അബ്ദലെലാ ഹാറൂണ്‍ ദോഹയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ടോക്കിയോ ഒളിംപിക്ംസിന് യോഗ്യത നേടുന്നതിനു മുമ്പാണ് 24 കാരനായ താരം കാര്‍ അപകടത്തില്‍ മരിച്ചു. ഖത്തറിനും ആഗോള കായികലോകത്തിനും ഒരു മികച്ച നായകനെ നഷ്ടപ്പെട്ടതായി ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് ഈസ അല്‍ ഫഡാല പറഞ്ഞു. പരിക്കില്‍ നിന്ന് മോചിതനായ ശേഷം ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടാനുള്ള പദ്ധതിക്കിടെയാണ് അപകടം. യുവതാരത്തിന്റെ നിര്യാണത്തില്‍ഖത്തര്‍ ഒളിംപിക് കമ്മിറ്റിയും അനുശോചിച്ചു. 'ടീം ഖത്തര്‍ സ്പ്രിന്ററും ലോക 400 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവുമായ അബ്ദലെല ഹാരൂണ്‍ ഇന്ന് അന്തരിച്ചു എന്ന കുറിപ്പോടെ പൂച്ചെണ്ടും ഖത്തറി പതാകയും കൈവശം വച്ചിരിക്കുന്ന താരത്തിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം കമ്മിറ്റി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സുഡാന്‍ വംശജനായ ഹാരൂണ്‍ 2015ല്‍ ആദ്യമായി ഖത്തറിനെ പ്രതിനിധീകരിച്ച് 400 മീറ്ററില്‍ മികച്ച സമയം രേഖപ്പെടുത്തിക്കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയത്.

    2017 ല്‍ ലണ്ടനില്‍ നടന്ന ഐഎഎഎഫ് ലോക ചാംപ്യന്‍ഷിപ്പില്‍ 44.48 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കന്‍ ജേതാവ് വെയ്ഡ് വാന്‍ നീക്കെര്‍ക്കിനും ബഹാമസ് അത്‌ലറ്റ് സ്റ്റീവന്‍ ഗാര്‍ഡിനറിനും തൊട്ടുപിന്നിലാണ് ഫിനിഷ് ചെയ്തത്. പോര്‍ട്ട്‌ലാന്‍ഡില്‍ 2016 ല്‍ നടന്ന ലോക ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും 2018 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും നേടിയിരുന്നു.

Qatari world 400m medallist Abdalelah Haroun dies aged 24

Tags:    

Similar News