ഖത്തര്‍ എയര്‍വേസ് ബഹിഷ്‌കരണാഹ്വാനം ചെയ്തയാളുടെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി

സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ദീപക് ശര്‍മയുടെ അക്കൗണ്ടാണ് ട്വിറ്റര്‍ റദ്ദാക്കിയത്. ഇയാളാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആദ്യമായി ബഹിഷ്‌കരണാഹ്വാനം നടത്തിയത്.

Update: 2022-06-07 14:26 GMT

ന്യൂഡല്‍ഹി: മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്കെതിരേ നിലപാടെടുത്തതിന്റ പേരില്‍ ഖത്തര്‍ എയര്‍വേസിനെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തിയ ആളുടെ അക്കൗണ്ട് റദ്ദാക്കി ട്വിറ്റര്‍ അധികൃതര്‍. സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ദീപക് ശര്‍മയുടെ അക്കൗണ്ടാണ് ട്വിറ്റര്‍ റദ്ദാക്കിയത്. ഇയാളാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആദ്യമായി ബഹിഷ്‌കരണാഹ്വാനം നടത്തിയത്.

bycottQatarAirways എന്ന ഹാഷ് ടാഗില്‍ നടത്തിയ ആഹ്വാനം അതിലെ അക്ഷരത്തെറ്റിന്റെ പേരില്‍ തന്നെ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കപ്പെട്ടിരുന്നു. 'ആദ്യം അക്ഷരം എഴുതിപഠിക്കൂ' എന്ന് ഖത്തര്‍ എയര്‍വേസും തിരിച്ചടിച്ചു. പ്രവാചക നിന്ദക്കെതിരേ ആദ്യം പരസ്യപ്രസ്താവന നടത്തിയ രാഷ്ട്രങ്ങളില്‍ ഒന്നായിരുന്നു ഖത്തര്‍.

ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ഖത്തര്‍ രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന വൈസ് പ്രസിന്റ് വെങ്കയ്യ നായിഡുവിന് നല്‍കാന്‍ തീരുമാനിച്ചിരുന്ന അത്താഴവിരുന്ന് റദ്ദാക്കുകയും ചെയ്തിരുന്നു.

Tags: