പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക്; സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Update: 2023-09-13 14:47 GMT


കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരായ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അന്‍വറും കലക്ടറും അടക്കം 12 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.

വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായ പൂള്‍ അടക്കം പ്രവര്‍ത്തിക്കുന്നതിന് കോടതി വിലക്കി. പാര്‍ക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയാണ് ജസ്റ്റീസ് മുരളീ പുരുഷോത്തമന്‍ പരിഗണിച്ചത്.

മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്ത് വിദഗ്ദപഠനം നടത്താതെയാണ് നിര്‍മാണങ്ങള്‍ക്ക് അനുമതിനല്‍കിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. നദീതട സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ പി വി രാജനാണ് ഹരജി നല്‍കിയത്. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.





Tags:    

Similar News