പാലക്കാട്: മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കാനും സമഗ്രമായ വികസനം സാധ്യമാക്കാനും ജില്ല വിഭജനം അടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി അന്‍വര്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. 'വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തുക, അനീതിക്കെതിരെ അണിനിരക്കുക'എന്ന പ്രമേയമുയര്‍ത്തി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, വയനാട്, കാസര്‍കോഡ് ജില്ലകളിലൂടെ വികസന മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ വികസന യാത്രയാണ് അന്‍വര്‍ സംഘടിപ്പിക്കുന്നത്.
അന്‍വര്‍ മുന്നോട്ടുവെക്കുന്ന ജില്ലാ വിഭജനം ഇങ്ങനെ: പാലക്കാട് ജില്ല(മണ്ണാര്‍ക്കാട്, കോങ്ങാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, നെന്മാറ അസംബ്ലി മണ്ഡലങ്ങള്‍) തിരൂര്‍ ജില്ല(കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, താനൂര്‍, തിരൂര്‍, വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര), ഷൊര്‍ണ്ണൂര്‍ ജില്ല(തൃത്താല, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, ചേലക്കര, തരൂര്‍) മലപ്പുറം ജില്ല(ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍,പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി) കോഴിക്കോട് ജില്ല (ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം,എലത്തൂര്‍, കൊടുവള്ളി തിരുവമ്പാടി)
വടകര ജില്ല(കൂത്തുപറമ്പ്, വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി), >കണ്ണൂര്‍ ജില്ല(തളിപറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, മട്ടന്നൂര്‍, പോരാവൂര്‍, ധര്‍മടം, തലശ്ശേരി), കാസര്‍ക്കോട്( മഞ്ചേശ്വരം, കാസര്‍ക്കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി)