പുതുപ്പള്ളിയില്‍ അങ്കംതെളിഞ്ഞു; ജനവിധി തേടി ഏഴുപേര്‍

Update: 2023-08-18 12:12 GMT

കോട്ടയം: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ ചിത്രം തെളിഞ്ഞു. സൂക്ഷ്മപരിശോധന പൂര്‍ത്തിയായരപ്പോള്‍ ഏഴുപേരാണ് മല്‍സര രംഗത്തുള്ളത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എഎപി സ്ഥാനാര്‍ത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ അംഗീകരിച്ചു. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ മൂന്ന് പത്രികകള്‍ തള്ളി. ചാണ്ടി ഉമ്മന്‍(യുഡിഎഫ്), ജെയ്ക് സി തോമസ്(എല്‍ഡിഎഫ്), ജി ലിജിന്‍ ലാല്‍(എന്‍ഡിഎ), സന്തോഷ് ജോസഫ്, ലൂക്ക് തോമസ്, ഷാജി, പി കെ ദേവദാസ് എന്നിവരാണ് മല്‍സര രംഗത്തുള്ളവര്‍. ഒട്ടുമിക്ക തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രനായി മല്‍സരിക്കുകയും റെക്കോഡുകളില്‍ ഇടംനേടുകയും ചെയ്ത പദ്മരാജന്‍, എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥികള്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.

    രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എല്‍ഡിഎഫിനു വേണ്ടി ഡിവൈഎഫ് െഎ നേതാവ് ജെയ്ക് സി തോമസും യുഡിഎഫിന് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും എന്‍ഡിഎയ്ക്ക് വേണ്ടി ലിജിന്‍ ലാലുമാണ് മത്സരിക്കുന്നത്. രണ്ട് തവണ ഉമ്മന്‍ചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനാണ് ഇറങ്ങുന്നത്.

Tags: