ഡല്‍ഹി പോലിസ് കേസെടുത്ത കര്‍ഷകര്‍ക്കു നിയമസഹായം; പഞ്ചാബ് സര്‍ക്കാര്‍ 70അംഗ അഭിഭാഷക സംഘത്തെ നിയോഗിച്ചു

Update: 2021-02-01 16:50 GMT

അമൃത്‌സര്‍: കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരേ നിയമപരമായി നേരിട്ട് ഏറ്റുമുട്ടാന്‍ പഞ്ചാബ് സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഡല്‍ഹി പോലിസ് കേസെടുത്ത കര്‍ഷകര്‍ക്കു അതിവേഗം നിയമസഹായം ഉറപ്പാക്കാനായി 70അംഗ അഭിഭാഷക സംഘത്തെ നിയോഗിച്ചു. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി പോലിസ് കേസെടുത്ത കര്‍ഷകര്‍ക്ക് വേഗത്തില്‍ നിയമപരമായ സഹായം ഉറപ്പാക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ ഇതിനകം 70 അഭിഭാഷകരുടെ ഒരു സംഘത്തെ ഡല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് കാണാതായ കര്‍ഷകരുടെ പ്രശ്‌നം വ്യക്തിപരമായി ഏറ്റെടുക്കുകയും ഇവരെല്ലാം സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കുകയും ചെയ്യും. സഹായത്തിനായി 112 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കണമെന്നും അമരീന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.

Punjab govt ropes in 70 lawyers to ensure 'quick' legal recourse to farmers booked by Delhi police

Tags:    

Similar News