സവര്‍ക്കറെ വിമര്‍ശിക്കുന്നവരെ പരസ്യമായി മര്‍ദിക്കണമെന്ന് ഉദ്ധവ് താക്കറെ

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സവര്‍ക്കറുടെ പ്രാധാന്യവും പ്രയത്‌നവും മറക്കരുത്. സവര്‍ക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വിസ്മരിക്കുന്നവര്‍ക്കേ അദ്ദേഹത്തെ അപമാനിക്കനാവൂ. ഇത്തരത്തില്‍ സവര്‍ക്കറെ ബഹുമാനിക്കാതിരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ തെരുവുകളില്‍ പരസ്യമായി മര്‍ദിക്കണം-ഉദ്ദവ് പറഞ്ഞു

Update: 2019-08-23 15:23 GMT

മുംബൈ: സവര്‍ക്കറെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരെ പരസ്യമായി മര്‍ദിക്കാന്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ആഹ്വാനം. ഡല്‍ഹി യൂനിവേഴ്‌സിറ്റി ഗെയിറ്റിന് പുറത്ത് സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയില്‍ എന്‍എസ്‌യുഐ നേതാക്കള്‍ ചെരുപ്പുമാലയിട്ട് പ്രതിഷേധിച്ചിരുന്നു. ഈ പശ്ചാത്തലിത്തിലാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന.

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സവര്‍ക്കറുടെ പ്രാധാന്യവും പ്രയത്‌നവും മറക്കരുത്. സവര്‍ക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വിസ്മരിക്കുന്നവര്‍ക്കേ അദ്ദേഹത്തെ അപമാനിക്കനാവൂ. ഇത്തരത്തില്‍ സവര്‍ക്കറെ ബഹുമാനിക്കാതിരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ തെരുവുകളില്‍ പരസ്യമായി മര്‍ദിക്കണം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വരെ സവര്‍ക്കറെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുകയാണെന്നും ഉദ്ദവ് പറഞ്ഞു.

ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞും ഒത്തുകളിച്ചുമാണ് സവര്‍ക്കര്‍ ജയില്‍ മോചിതനായതെന്നു പറഞ്ഞ ഗാന്ധി പീസ് ഫൌണ്ടേഷന്‍ അധ്യക്ഷന്‍ കുമാര്‍ പ്രശാന്തിനെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു.

സവര്‍ക്കറും കുടുംബവും സ്വാതന്ത്ര്യ സമരത്തില്‍ വഹിച്ച പങ്ക് തുല്ല്യതയില്ലാത്തതാണെന്നും അദ്ദേഹത്തെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News